കാഞ്ഞങ്ങാട്: പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചതിന്റെ പേരില്‍ അയല്‍വാസിയെ വെടി വച്ച് കൊന്നു. കാസര്‍ക്കോട് ജില്ലയില്‍ ചന്ദേര പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പീലിക്കോട് തെരുവിലെ കെ സി സുരേന്ദ്രന്‍(65) ആണ് അയല്‍വാസി സനലിന്റെ വെടിയേറ്റ് മരിച്ചത്. 26-4-20 ഞായറാഴ്ച വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം.
പ്ലാസ്റ്റിക് കത്തിച്ചുവെന്നാരോപിച്ച് സുരേന്ദ്രനെ വെടിവച്ച് വീഴ്ത്തുകയായിരുന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. കഴുത്തിനാണ് വെടിയേറ്റത്. സംഭവസ്ഥലത്തു തന്നെ വീണു മരിച്ചു. എയര്‍ഗണ്‍ പോലെ തോന്നിച്ച തോക്കുപയോഗിച്ചാണ് വെടിവച്ചതെന്ന് അറിയുന്നു. തോക്ക് കണ്ടെടുത്തിട്ടില്ല. സംഭവശേഷം സനല്‍ ചീമേനി പോലീസില്‍ കീഴടങ്ങി.ഇയാളെ ചന്ദേര സ്‌റ്റേഷന്‍ അധികൃതര്‍ക്ക് കൈമാറി. ചന്ദേര പോലീസ് സംഭവസ്ഥലത്തെത്തി. സന്ധ്യയായതിനാല്‍ ഇന്‍ക്വസ്റ്റ് നടത്തിയിട്ടില്ല. മൃതദേഹത്തിന് കാവലേര്‍പ്പെടുത്തി.

സനല്‍ ഗള്‍ഫില്‍ നിന്നും അടുത്ത കാലത്താണ് മടങ്ങിയെത്തിയത്. ഇപ്പോള്‍ കാര്‍ വാങ്ങി. ഇപ്പോള്‍ കാര്‍ വാങ്ങി പീലിക്കോട് ടാക്‌സി സര്‍വ്വീസ് നടത്തുകയാണ്. മരിച്ച സുരേന്ദ്രന്‍ കൂലിപ്പണിക്കാരനാണ്. ഭാര്യയും രണ്ടു മക്കളുമുണ്ട്.

