അർബുദ രോഗിയായ മലയാളി ബാലികയെ സൈനിക വിമാനത്തിൽ ഇന്ത്യയിലെത്തിച്ചു

കുവൈത്ത്: കുവൈത്തില്‍ ചികത്സയിലായിരുന്ന അര്‍ബുദ രോഗിയായ മലയാളി ബാലികയെ അടിയന്തര ചികിത്സക്കായി വ്യോമ സേനാ വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ചു.

പാലക്കാട്ടുകാരിയായ സാധിക രതീഷ് കുമാര്‍ ആണ് പിതാവിനൊപ്പം ഡല്‍ഹിയിലേക്ക് വിമാനത്തിലെത്തിയത്. ഇന്ത്യയില്‍നിന്ന് കുവൈത്തിലെത്തിയ പ്രത്യേക മെഡിക്കല്‍ സംഘം തിരിച്ചുപോവുന്ന സൈനിക വിമാനത്തിലാണ് സാധികയെ കൊണ്ടുപോയത്. കുവൈത്തില്‍ നിന്നും തിരിച്ചു പോകുന്ന ഇന്ത്യന്‍ മെഡിക്കല്‍ സംഘത്തിന്റെ വൈദ്യ സഹായവും വിമാനത്തില്‍ ഒരുക്കിയിരുന്നു.

കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള യാത്രാ വിമാന സര്‍വീസുകള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. ഇതിനിടെയിലാണ്‌ ഗൾഫിൽ നിന്നുള്ള ഇന്ത്യയുടെ ആദ്യ രക്ഷാപ്രവർത്തനം നടക്കുന്നത്.

സാധികയ്ക്ക് എയിംസിൽ വിദഗ്ദ്ധ ചികിത്സയും ഉറപ്പാക്കി. വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, സുരേഷ് ഗോപി എംപി എന്നിവരുടെ ഇടപെടല്‍ മൂലമാണ് സാധികക്ക് ഇന്ത്യയിലെത്താന്‍ സാധിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →