ന്യൂഡല്‍ഹി: രാജ്യത്തെ കോളേജുകളിലെ അദ്ധ്യായന വര്‍ഷം തുടങ്ങുന്നത് വൈകിയേക്കുമെന്ന് സൂചന. കലാലയങ്ങളിലെ അദ്ധ്യായന വര്‍ഷം തുടങ്ങുന്നത് സെപ്തംബറില്‍ മതിയെന്ന് യു.ജി.സി നിയോഗിച്ച സമിതി ശുപാര്‍ശ ചെയ്തു. ജൂലൈ മധ്യത്തില്‍ തുടങ്ങേണ്ട അധ്യായന വര്‍ഷം ഒന്നര മാസം വൈകി ആരംഭിച്ചാല്‍ മതിയെന്നാണ് ശുപാര്‍ശ നല്‍കിയിട്ടുള്ളത്.
കോളേജുകള്‍ക്കും ഐ ഐ ടി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും ഈ നിര്‍ദ്ദേശം ബാധകമാണ്. നിലവില്‍ മുടങ്ങി കിടക്കുന്ന വാര്‍ഷിക പരീക്ഷകളും സെമസ്റ്റര്‍ പരീക്ഷകളും ജൂലൈയില്‍ നടത്താനും സമിതി നിര്‍ദേശിച്ചു. സമിതി നിര്‍ദ്ദേശത്തിന്‍മേല്‍ അന്തിമ തീരുമാനം എടുക്കേണ്ടത് യു.ജി.സി ആണ്. കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് രാജ്യത്തെ കോളേജുകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്.