ഗള്‍ഫില്‍ മരണമടയുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: ഗള്‍ഫില്‍ കോവിഡ് ഇതര കാരണങ്ങളാല്‍ മരണമടയുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട എംബസികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റില്ലാതെ ചരക്ക് വിമാനങ്ങളില്‍ മൃതദേഹം കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കാന്‍ എംബസികളോട് ആവശ്യപ്പെടണമെന്നാണ് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചത്.
ഇതുസംബന്ധിച്ച് ഗള്‍ഫ് മേഖലയിലെ മലയാളി സംഘടനകളില്‍ നിന്ന് നിരവധി പരാതികള്‍ വരുന്നുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഇന്ത്യന്‍ എംബസിയുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണം. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് എംബസികളുടെ നിലപാട്. നേരത്തെ കോവിഡ് ബാധിച്ചല്ലാതെയുള്ള മരണങ്ങളില്‍ മൃതദേഹം നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റില്ലാതെ തന്നെ നാട്ടിലെത്തിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →