ഓണ്‍ലൈന്‍ കോടതിയില്‍ വക്കീല്‍ യൂണിഫോം ധരിച്ചില്ല കേസിന്റെ വാദം മാറ്റിവച്ചു.

രാജസ്ഥാന്‍: ഹൈക്കോടതിയിലെ സിങ്കിള്‍ ബെഞ്ചിനു കീഴില്‍ വാദം വീഡിയോ കോണ്‍ഫ്രന്‍സിങ് വഴി കേള്‍ക്കുമ്പോള്‍ കേസു വാദിക്കുന്ന വക്കീല്‍ ശരിയായ യൂണിഫോം ധരിച്ചില്ല. ജസ്റ്റീസ് സഞ്ജീവ് പ്രകാശ് ശര്‍മ ആയിരുന്നു ജഡ്ജി. പരാതിക്കാരന്റെ വക്കീല്‍ ബനിയന്‍ ധരിച്ചായിരുന്നു ഒണ്‍ലൈന്‍ കോടതിയില്‍ ഹാജരായത്.

‘കക്ഷികള്‍ക്ക് വേണ്ടി വാദിക്കുമ്പോള്‍ ശരിയായ യൂണിഫോമില്‍ വരണമെന്നുള്ളത് അഡ്വക്കേറ്റ്‌സ് ആക്ടില്‍ പറഞ്ഞിട്ടുള്ളതാണ്.’ ജസ്റ്റീസ് ചൂണ്ടിക്കാട്ടി.

ഏപ്രില്‍ 7-നും ഇതുപോലെയുള്ള സംഭവമുണ്ടായി. യൂണിഫോം ധരിച്ചുവേണം ഓണ്‍ലൈന്‍ കോടതിയില്‍ ഹാജരാകാനെന്ന നിര്‍ദേശം വക്കിലുമാര്‍ക്ക് നല്‍കണമെന്ന് ഹൈക്കോടതി ബാര്‍ അസോസിയേഷനെ അറിയിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം