കാസർകോട്ടെ ഹോട്ട്സ്പോട്ടുകൾ മെയ്‌ 3ന് ശേഷവും പൂട്ടിയിടും

കാസര്‍കോട് ഏപ്രിൽ 23:‌ കൊവിഡ്‌ ഭീഷണി ഒഴിയാത്തതിനാല്‍ കാസര്‍കോട്ടെ ഹോട്ട്സ്‌പോട്ടുകളില്‍ മേയ് മൂന്ന് കഴിഞ്ഞാലും അടച്ചുപൂട്ടല്‍ തുടരും. നിലവിലുള്ള സാഹചര്യത്തില്‍ കാസര്‍കോട് തുടരുന്ന ട്രിപ്പിള്‍ ലോക്കില്‍ ഇളവ് നല്‍കരുതെന്നാണ് ആരോഗ്യ വകുപ്പിന്റെയും പൊലീസിന്റെയും നിലപാട്. നിയന്ത്രണങ്ങള്‍ എളുപ്പം പിന്‍വലിച്ചാല്‍ സ്ഥിതി ഗുരുതരം ആകുമെന്നാണ് വിലയിരുത്തല്‍.

രോഗ പ്രതിരോധത്തില്‍‌ രാജ്യത്തിന്‌ മാതൃകയായി രോഗികള്‍ കുറയുമ്പോഴും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഹോട്ട്‌ സ്‌പോട്ടായി കാസര്‍കോട് ജില്ല നിലനിര്‍ത്തും. ഈ പ്രദേശങ്ങളില്‍ ജനങ്ങള്‍ പഴയ പോലെ‌ പുറത്തിറങ്ങിയാല്‍ സ്ഥിതി വഷളാകും. അതിനാല്‍ കടുത്ത നിയന്ത്രണങ്ങള്‍ മെയ് മൂന്നിന് ശേഷവും തുടരും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →