കൊല്ലം: ലോക്ക്ഡൗണ്‍ ലംഘനം നടത്തിയെന്ന് ആരോപിച്ച് മഹിളാ കോണ്‍ഗ്രസ്സ് അധ്യക്ഷ ബിന്ദു കൃഷ്ണയെ അറസ്റ്റു ചെയ്തു. പ്രവാസികളെ മടക്കികൊണ്ടു വരണമെന്ന് ആവശ്യവുമായി കലക്ടര്‍ക്കു നിവേദനം കൊടുക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ സൈക്കിള്‍ റാലിയുമായാണ് കൊല്ലം കലക്‌ട്രേറ്റില്‍ പ്രവേശിച്ചതെന്നും ഇവരോടൊപ്പം എത്തിയതിനാലാണ് ബിന്ദു കൃഷ്ണയെ അറസ്റ്റ് ചെയ്തതെന്നും പോലീസ് പറഞ്ഞു. എന്നാല്‍ അറസ്റ്റു ചെയ്തതില്‍ ബിന്ദു പ്രതിഷേധിച്ചു. മകനെ ആശുപത്രിയില്‍ കൊണ്ടുപോയതിനാണ്ആറസ്റ്റു ചെയ്തതെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലോക്ക്ഡൗണ്‍ ലംഘനം നടത്തിയില്ലെന്നും കൃത്യമായ അകലം പാലിച്ചാണ് എത്തിയതെന്നും അവര്‍ പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പോലീസ് ഇവരെ വിട്ടയച്ചു.