തിരുവനന്തപുരം ഏപ്രിൽ 20: സംസ്ഥാനത്തെ കൊവിഡ് ഗ്രീന്‍, ഓറഞ്ച് എ സോണുകളില്‍ ഇന്ന് മുതല്‍ ലോക്‌ഡൗണ്‍ ഇളവുകള്‍ നിലവില്‍വരും. എന്നാല്‍ ജില്ലകള്‍ സ്വയം നിയന്ത്രണം പാലിച്ചില്ലെങ്കില്‍ വീണ്ടും സമ്പൂര്‍ണ നിയന്ത്രണത്തിലേയ്ക്ക് പോകുമെന്ന് അരോഗ്യ വകുപ്പ് മുന്നറിയിപ് നല്‍കി. ബ്രേക്ക് ദ് ചെയിന്‍ ക്യാംപെയിന്‍ കൂടുതല്‍ ശക്തമാക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.
നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുമ്പോള്‍ ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങുമോ എന്ന ആശങ്ക ആരോഗ്യ വകുപ്പിനുണ്ട്. രോഗികളില്ലാത്ത ജില്ലകളില്‍ പോലും രോഗവ്യാപന സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നു എന്നത് കണക്കിലെടുത്താണ് നടപടി. ഗ്രീന്‍ സോണായി പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍പ്പോലും ലക്ഷണങ്ങള്‍ കാണിക്കാത്ത രോഗവാഹകരുണ്ടാകാം.
അതിനാല്‍ ജനങ്ങള്‍ സ്വയം നിയന്ത്രണങ്ങള്‍ തുടരണം എന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.