മുംബൈയിൽ 28 മലയാളി നഴ്സുമാർക്ക് കോവിഡ്

മുംബൈ ഏപ്രിൽ 18: മഹാരാഷ്ട്രയിലെ മലയാളികളടക്കുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കോവിഡ് ബാധിച്ചെന്ന് റിപ്പോര്‍ട്ട്. ജസ് ലോക് ആശുപത്രിയിലെ 26 പേര്‍ക്കടക്കം 28 മലയാളി നഴ്സുമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യന്‍ നാവികസേനയിലെ 20 ഓളം ഉദ്യോഗസ്ഥര്‍ക്ക്​​ വൈറസ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട്.

ജസ് ലോക് ആശുപത്രിയിലെ നാലു മലയാളി നഴ്സുമാര്‍ക്ക് നേരത്തെ രോഗം കണ്ടെത്തിയിരുന്നു. ഇവരില്‍നിന്നാണ് 26 പേര്‍ക്ക് രോഗം ബാധിച്ചതെന്നാണ് കരുതുന്നത്.

നേരത്തെ രോഗം സ്ഥിരീകരിച്ച നാവികസേനാംഗങ്ങളെ കൊളാബയിലെ നാവികസേനാ ആശുപത്രിയായ അശ്വിനിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →