ഭോപ്പാല്‍ ഏപ്രിൽ 18: രാജ്യത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാകുന്നതിനിടെ മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും ഉയരുന്നു. കഴിഞ്ഞ 24 മണികൂറിനുള്ളില്‍ ഗുജറാത്തില്‍ 176 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,275 ആയി. കഴിഞ്ഞ ദിവസം ആറുപേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 48 ആയി ഉയര്‍ന്നു.
മധ്യപ്രദേശില്‍ 1355 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ദോറിലെ 47 മരണങ്ങള്‍ ഉള്‍പ്പെടെ 69 കോവിഡ് മരണമാണ് മധ്യപ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ദോറില്‍ മാത്രം 881 കോവിഡ് ബാധിതരാണുള്ളത്.
തലസ്ഥാന നഗരമായ ഡൽഹിയിൽ 1767 കോവിഡ് കേസുകളുണ്ട് കഴിഞ്ഞ ദിവസം 67 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ 42 പേര്‍ മരിച്ചു. 911 രോഗികളാണ് ചികിത്സയിലുള്ളത്. അതില്‍ 27 പേര്‍ ഐ.സി.യുവിലും ആറു പേര്‍ വെന്‍റിലേറ്ററുകളിലുമാണെന്ന് ആരോഗമന്ത്രി സത്യേന്ദര്‍ ജെയിന്‍ അറിയിച്ചു.
ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ ഇതുവരെ 3320 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 2120 കോവിഡ് ബാധിതരുള്ളത് മുംബൈയിലാണ്. പൂനെ നഗരത്തില്‍ 565 പേര്‍ക്കും ധാരവിയില്‍ 101 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 14,378 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ കണക്ക് പ്രകാരം 480 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.

