സുരക്ഷാ കവചങ്ങളുടെയും പിപി കിറ്റുകളുടെയും ലഭ്യതക്കുറവ് , ബ്രിട്ടനിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വെല്ലുവിളി

ലണ്ടന്‍ : ലോകത്താകമാനം മരണം വിതക്കുന്ന കൊറോണ വൈറസ് വ്യാപനത്തെ തടയുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബ്രിട്ടനില്‍ നേരിടേണ്ടി വരുന്നത് വലിയ വെല്ലുവിളി. ഇംഗ്ലണ്ടിലെ ആശുപത്രികളിലെല്ലാം അനുഭവപ്പെടുന്ന സുരക്ഷ ഉപകരണങ്ങളുടെ ലഭ്യത കുറവാണ് ഇതിനു കാരണം. മുഴുവന്‍ സുരക്ഷാ കവചങ്ങള്‍ ഇല്ലാതെയാണ് രോഗികളെ പരിചരിക്കേണ്ടി വരുന്നത്. ഈ സാഹചര്യത്തില്‍ നീളത്തിലുള്ള സര്‍ജിക്കല്‍ ഗൗണുകള്‍ ധരിക്കാമെന്നും ഗൗണുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ പ്ലാസ്റ്റിക് ഏപ്രണുകള്‍ ധരിക്കണമെന്നുമാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ലഭിച്ചിട്ടുള്ള നിര്‍ദ്ദേശം. സുരക്ഷാ കവചങ്ങളുടെയും പിപി കിറ്റുകളുടെയും ലഭ്യതക്കുറവ് രൂക്ഷമായതിനാല്‍ ഒറ്റതവണ ഉപയോഗിക്കേണ്ട ഗൗണുകള്‍ കൂടുതല്‍ തവണ ഉപയോഗിക്കണമെന്ന നിര്‍ദ്ദേശവും ഇവര്‍ക്കു ലഭിച്ചിട്ടുണ്ട്. ബ്രിട്ടനില്‍ ഇപ്പോള്‍ സുരക്ഷാ ഉപകരണങ്ങള്‍ കുറവാണെന്നും 55000 ഗൗണുകള്‍ അടുത്ത ആഴ്ചയോടെയും ബാക്കി സുരക്ഷാ ഉപകരണങ്ങള്‍ അധികം വൈകാതെ എത്തിക്കുമെന്നും ബ്രിട്ടീഷ് ആരോഗ്യമന്ത്രി മാട്ട് ഹാന്‍കോക്ക് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →