കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കോവിഡ് പ്രതിരോധം ഫലപ്രാപ്തിയിലേക്ക്

കോഴിക്കോട്: തിരുവനന്തപുരം കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും മികച്ച റഫറല്‍ ആശുപത്രിയായ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കോവിഡ് ചികിത്സ ഫലപ്രാപ്തിയിലേക്ക്. കോഴിക്കോട് ജില്ലയിലുള്‍പ്പെട്ട ആറ് രോഗികളും കണ്ണൂര്‍ ജില്ലയിലുള്ള ഒരാളുമടക്കം ഏഴുപേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. നിപ്പയെ നിയന്ത്രിക്കുന്ന കാര്യത്തില്‍ പഴുതുകളടച്ച് പ്രവര്‍ത്തിച്ച ആരോഗ്യ വകുപ്പാണ് കൊവിഡ് നിയന്ത്രണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്. ഏഴു പേര്‍ ചികിത്സയിലുള്ളപ്പോള്‍ രണ്ട് കാസര്‍ക്കോട് സ്വദേശിയടക്കം എട്ടു പേര്‍ രോഗം മാറി ആശുപത്രി വിട്ടതും ആശുപത്രിക്ക് ആശ്വാസം പകരുന്നു. ദിനരാത്രങ്ങളായി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെയും സാമൂഹ്യ കൂട്ടായ്മയുടേയും മികവാണ് ഇതിലൂടെ വ്യക്തമാകുന്നത്. 434 സ്രവ പരിശോധനാ ടെസ്റ്റുകളില്‍ 419 പേര്‍ക്കും നെഗറ്റീവായതും പ്രതീക്ഷ നല്‍കുന്നു. 29 ടെസ്റ്റുകളുടെ ഫലം കൂടി ലഭിക്കാനുണ്ട്. 17,824 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 1575 പേര്‍ ഇന്നലെ വീടുകളിലെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 4849 പേരാണ് ആകെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയത്. പുതുതായി വന്ന ആറു പേരുള്‍പ്പെടെ 30 പേരാണ് ഇപ്പോള്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →