ന്യൂഡൽഹി ഏപ്രിൽ 11: ഇന്ത്യയില്‍ നിന്നുള്ള 30 ലക്ഷം പാരസെറ്റമോള്‍ പാക്കറ്റുകളുടെ ആദ്യ ബാച്ച് നാളെ ലണ്ടനിലെത്തും. കോവിഡിന്റെ പശ്ചാത്തലത്തില്‍ കയറ്റുമതി നിരോധനമേര്‍പ്പെടുത്തിയതിന് ശേഷവും ഈ സുപ്രധാന കയറ്റുമതിക്ക് അനുമതി നല്‍കിയതിന് യുകെ ഇന്ത്യക്ക് നന്ദി അറിയിച്ചു.
ലോകം മുഴുവൻ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലും ഇരുരാജ്യങ്ങളും സഹകരിച്ച് മുന്നോട്ടുപോകന്നുവെന്നതിന്റെ പ്രതീകമാണ് ഈ കയറ്റുമതിയെന്ന് കോമണ്‍വെല്‍ത്ത്, ദക്ഷിണേഷ്യ സഹമന്ത്രി താരിഖ് അഹമ്മദ് അഭിപ്രായപ്പെട്ടു.

