ജാവ: ഇന്നലെ രാത്രി 9.58നും രാത്രി 10.35നുമായി ഇന്‍ന്തോനേഷ്യന്‍ തീരത്തെ അനക് ക്രാകത്തോവ അഗ്നി പര്‍വ്വതത്തിലാണ് പൊട്ടിത്തെറി ഉണ്ടായത്. പര്‍വ്വതത്തിന്റെ 15 കിലോമീറ്റര്‍ ചുറ്റളവില്‍ വരെ ചാരം വന്നുകൊണ്ടിരിക്കുന്നതിനെ തുടര്‍ന്ന് സമദ്വീപുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പര്‍വ്വതത്തില്‍ ചെറുപ്പൊട്ടിത്തെറികള്‍ ഉണ്ടായികൊണ്ടിരിക്കുന്നു. രാത്രി 9.58നുണ്ടായ പൊട്ടിത്തെറി ഒരു മിനിറ്റ് 12 സെക്കന്റ് ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ചാരം 200 മീറ്റര്‍ ഉയരത്തിലാണ് വമിച്ചത്. രണ്ടാമത്തെ പൊട്ടിത്തെറി 10.35 നായിരുന്നു. ഇത് 38 മിനിറ്റ് 4 സെക്കന്റ് നിലനിന്നിരുന്നു. ഇതിന്റെ ചാരം വടക്കു ദിശയിലേക്കാണ് പുറം തള്ളപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ 5.44 നു വരെ അഗ്നി പര്‍വ്വതം സജീവമായി നിലന്നു. പര്‍വ്വതത്തില്‍ 47000 അടി ഉയരത്തില്‍ ചാരം നിലനില്‍ക്കുന്നുണ്ടെന്നാണ് ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടത്.അനക് ക്രാകത്തോവയുടെ ഉയരത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും നഷ്ടമായത് 2018 ഡിസംബറിലെ പൊട്ടിത്തെറിയിലായിരുന്നു. ഇതിനു പിന്നാലെയായിരുന്നു 400ലേറെ പേരുടെ ജീവഹാനിക്കു കാരണമായ സുനാമി എത്തിയത്.
1928 ലാണ് ക്രാകത്തോവയില്‍ അഗ്നി പര്‍വ്വതം രൂപപ്പെടാന്‍ തുടങ്ങിയത്. ചെറിയ അഗ്നി പര്‍വ്വതമാണ് അനക് ക്രാകത്തോവ എങ്കിലും എറ്റവും അപകടകാരിയും ഇവനാണ്. ക്രാകത്തോവ അഗ്നി പര്‍വ്വതത്തിനടുത്ത് രൂപം കൊണ്ട അനക് ക്രാകത്തോവ ഇപ്പോഴും വളര്‍ന്നു കൊണ്ടിരിക്കുകയാണ്. പര്‍വ്വതത്തിന്റെ ഉയരം 400 അടിയാണ്. 1883 ല്‍ പൊട്ടിത്തെറിച്ച ക്രാകത്തോവ ഇപ്പോള്‍ സജീവമാണ്. ലോകത്ത് ഏറ്റവും തീവ്രമായ ശബ്ദം രേഖപ്പെടുത്തിയിരിക്കുന്ന ആ അപകടത്തില്‍ 36000 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 1883 ലെ ആ സ്‌ഫോടനത്തില്‍ ലോകത്തിന്റെ കാലാവസ്ഥ തന്നെ മാറി പോയിരുന്നു. ഹിരോഷിമയില്‍ പ്രയോഗിച്ച അണുബോംബിനെക്കാള്‍ 13,000 മടങ്ങ് ശക്തിയില്‍ പൊട്ടിത്തെറിക്കാന്‍ ശേഷിയുള്ളതാണ് ക്രാകത്തോവ അഗ്നി പര്‍വ്വതം. ആധുനിക ലോകത്ത് ഇതുവരെ കണ്ടിട്ടുള്ള ഒരു അഗ്‌നി പര്‍വത സ്‌ഫോടനത്തിനും അന്ന് ക്രാകത്തോവയിലുണ്ടായ സ്‌ഫോടനത്തിന്റെഅത്രയും തീവ്രത ഇല്ലന്നാണ് കണ്ടെത്തല്‍. സ്‌ഫോടനത്തിന്റെ തീവ്രമായ ശബ്ദം 1,000 കിലോമീറ്റര്‍ ദൂരമുള്ള ഓസ്‌ട്രേലിയയിലെ പെര്‍ത്ത്, 4,800 കിലോമീറ്റര്‍ ദൂരെയുള്ള മൗറീഷ്യസ് തുടങ്ങിയ പ്രദേശങ്ങളില്‍ വരെ കേട്ടുവെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഏതായാലും ഇപ്പോള്‍ ഇന്തോനേഷ്യക്കാരുടെ പേടി സ്വപ്‌നമായി മാറിയിരിക്കുകയാണ് അനക് ക്രാകത്തോവ.