തിരുവനന്തപുരം: കൊറോണ വൈറസിന്റെ വ്യാപനവും തുടര്‍ന്നുണ്ടായ ലോക്ക് ഡൗണും കേരളത്തിന്റെ സാമ്പത്തീക മേഖലയ്ക്ക് തിരിച്ചടിയാണ്. ഇതിന്റെ ഭാഗമായി നിയമസഭയിലെ ചിലവുകള്‍ വിവിധ മേഖലകളിലായി ചുരുക്കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. ഇതിനായി നിയമസഭാ െസക്രട്ടേറിയറ്റിന്റെ ചിലവുകളുടെ പട്ടിക പരിശോധിച്ച് ഇന്റേണല്‍ സ്‌ക്രൂട്ടിനി വഴി എല്ലാ മേഖലകളിലും 25% ചിലവു ചുരുക്കലിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് വിദഗ്ദ സമിതിയെ നിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു. ചെലവു ചുരുക്കല്‍ ഭാഗമായി 10 നടപടികളാണ് കൈകൊള്ളുക.
നിയമസഭാ സമിതികളുടെ അന്തര്‍ സംസ്ഥാന പഠനയാത്രകള്‍ നിയന്ത്രിക്കും.
നിയമസഭാ സെക്രട്ടേറിയറ്റില്‍ പുതിയ തസ്തികകള്‍ പൂര്‍ണ്ണമായി മരവിപ്പിക്കും.
നിയമസഭാ സെക്രട്ടേറിയറ്റിന്റെ പരിഗണനയിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ടെണ്ടര്‍ പൂര്‍ത്തീകരിച്ച ഒരു പ്രവൃത്തി ഒഴികെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കും.
സക്രട്ടേറിയറ്റിന്റെ ചിലവുകളുടെ പട്ടിക പരിശോധിച്ച് ഇന്റേണല്‍ സ്‌ക്രൂട്ടിനി വഴി എല്ലാ മേഖലകളിലും 25% ചിലവു ചുരുക്കലിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് വിദഗ്ദ സമിതിയെ നിയോഗിക്കും.
സെക്രട്ടറിയേറ്റംഗങ്ങളിടെ വാസസ്ഥലത്തെ അറ്റകുറ്റപ്പണികള്‍ നിയന്ത്രിക്കും.
നിയമസഭാ സെക്രട്ടേറിയറ്റ് പുതിയ വാഹനങ്ങള്‍ വാങ്ങുകയില്ല.
വാഹനങ്ങളുടെ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും.
വികസനഫണ്ട് കോവിഡ് പ്രതിരോധത്തിനായി സ്വന്തം മണ്ഡലത്തിലോ അത്യാവശ്യ സാഹചര്യങ്ങളില്‍ ജില്ലയിലോ വിനിയോഗിക്കാന്‍ അനുമതി നല്‍കണമെന്ന് ഗവണ്‍മെന്റിനോട് ആവശ്യപ്പെടും. നിയമസഭാ ഹെല്‍പ്പുലൈനുകളില്‍ മൂവായിരത്തിലധികം പേര്‍ പല സഹായങ്ങളും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇത്തരം തീരുമാനം. ജീവനക്കാരുടെ നേതൃത്വത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ സാമൂഹിക അടുക്കളയിലേക്ക് എല്ലാ ദിവസവും 200 ഭക്ഷണപ്പൊതികള്‍ നല്‍കിവരുന്നു, തുടങ്ങി ഗവണ്‍മെന്റ് നടപ്പിലാക്കുന്ന 10 ഇന ചിലവുചുരുക്കല്‍ നടപടികളോട് എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.