മംഗളൂരു: മംഗളൂരുവില്‍നിന്ന് വിജയാപുരയിലേക്ക് 20 തൊഴിലാളികളുമായി പോവുകയായിരുന്ന സ്വകാര്യ ആംബുലന്‍സ് പിടിയിലായി. ലോക്ക്ഡൗണില്‍ കുടുങ്ങിയ ആളുകളെ മംഗളൂരു നഗരത്തില്‍നിന്ന് സ്വദേശത്തേക്കെത്തിക്കാന്‍ ശ്രമിച്ചപ്പോഴാണ് ആംബുലന്‍സ് പിടിയിലായത്. ചിക്കമഗളൂരു ബലെഹൊണ്ണൂര്‍ ചെക്‌പോസ്റ്റിലാണ് സംഭവം. മംഗളൂരുവില്‍നിന്ന് വിജയാപുരയിലേക്ക് 20 തൊഴിലാളികളുമായി പോവുകയായിരുന്നു ദാവണഗരെയില്‍നിന്ന് രോഗിയുമായി മംഗളൂരുവിലെത്തിയതാണ് ആംബുലന്‍സ്. മടക്കയാത്രയില്‍ ആളുകളെ കയറ്റി നാട്ടിലെത്തിക്കാന്‍ ഒരാള്‍ക്ക് 1,500 രൂപ വീതം ആംബുലന്‍സ് ഡ്രൈവര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍ പറഞ്ഞു. മംഗളൂരുവില്‍ കുടുങ്ങിയ രോഗികളാണ് ഇതില്‍ ഏറെയും. ആംബുലന്‍സ് കസ്റ്റഡിയിലെടുത്തു. ഇതിലുണ്ടായിരുന്ന രണ്ടു ഡ്രൈവര്‍മാരടക്കം മുഴുവന്‍ യാത്രക്കാരെയും എന്‍.ആര്‍.പുരയില്‍ നിരീക്ഷണത്തിലാക്കി.
ആംബുലന്‍സില്‍ ഒളിച്ചുകടത്തിയവരെ പിടികൂടി; പരിശോധനയില്‍ ചിലര്‍ രോഗികള്‍
