കണ്ണൂർ ഏപ്രിൽ 8: സംസ്ഥാനത്ത് കോവിഡ് ഭേദമായവരിൽ കൂടുതൽ പേർ കണ്ണൂർ ജില്ലയിലാണ്. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 56 പേരിൽ 28 പേരും ആശുപത്രി വിട്ടു. ആരോഗ്യ പ്രവർത്തകരുടെ മികച്ച പരിചരണവും കരുതലും ആണ് വേഗം രോഗമുക്തി നേടാൻ കാരണമെന്ന് ആശുപത്രി വിട്ടവർ പറഞ്ഞു.
രണ്ട് തവണ സ്രവ പരിശോധന നടത്തി ഫലം നെഗറ്റീവാണെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് രോഗം ഭേദമായെന്ന് സ്ഥിരീകരിക്കുന്നത്.

