നിസാമുദ്ദീന്‍ സമ്മേളനം: തബ് ലീഗ് മേധാവി തെക്കുകിഴക്കന്‍ ഡെല്‍ഹിയിലെന്ന് സൂചന

ന്യൂഡല്‍ഹി: സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് നിസ്സാമുദ്ദീനില്‍ മതസമ്മേളനം നടത്തിയ തബ് ലീഗ് മേധാവി മൗലാന മുഹമ്മദ് സാദാ ഖാണ്ഡലവി തെക്കു കിഴക്കന്‍ ഡെല്‍ഹിയില്‍ സഹായിയുടെ വസതിയില്‍ ക്വാറന്റീനിലെന്ന് റിപ്പോര്‍ട്ട്. പോലീസ് സംഭവത്തില്‍ കേസെടുത്തിരുന്നു. മതസമ്മേളനവുമായി ബന്ധപ്പെട്ട് ഡല്‍ഹി ക്രൈംബ്രാഞ്ച് 2 പ്രാവശ്യം നോട്ടീസ് അയച്ചിട്ടും ഹാജരാകാന്‍ കൂട്ടാക്കിയില്ല. ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടില്ല അന്വേഷണവുമായി പൂര്‍ണ്ണമായ സഹകരണത്തിന് തയയ്യാറാണെന്നുമാണ് ഇദ്ദേഹത്തിന്റെ അഭിഭാഷകനായ ഫൗസില്‍ അഹമ്മദ്ദ് അയ്യൂബി പറയുന്നത്. നിസ്സാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് 25000 പേരെയാണ് ക്വാറന്റീനിലാക്കിയിരിക്കുന്നത്. പലരും ഇതിനോടകം മരണപ്പെട്ടിരുന്നു. ഇതിനെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണം എന്നാവശ്യപ്പെട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് മുന്നോട്ട് വന്നു. കൃത്യമായ രീതിയില്‍ പരിശോദന നടത്താത്തതാണ് വൈറസ് വ്യാപനമുണ്ടാകാന്‍ കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Share
അഭിപ്രായം എഴുതാം