തൃശ്ശൂരിൽ മൂന്ന് പേർ കോവിഡ് ഭേദമായി ആശുപത്രി വിട്ടു

തൃശൂര്‍: കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തൃശ്ശൂരില്‍ ചികിത്സയിലായിരുന്ന മൂന്ന് പേര്‍ ആശുപത്രി വിട്ടു. തുടര്‍ച്ചയായ രണ്ടാം വട്ടവും പരിശോധനാ ഫലം നെഗറ്റീവായതിനെ തുടര്‍ന്നാണ് ഇവരെ ഡിസ്ചാര്‍ജ് ചെയ്തത്. അടുത്ത 28 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇനി 6 പേര്‍ കൂടി ആശുപത്രിയില്‍ ചികിത്സയിലുണ്ട്.

ഫ്രാന്‍സില്‍ നിന്നെത്തിയ തൃശൂര്‍ പെരുമ്പിളിശ്ശേരി സ്വദേശികളായ ദമ്പതികളാണ് ആശുപത്രി വിട്ടത്. അടുത്തിടെ വിവാഹിതരായ ഇരുവരും കഴിഞ്ഞ മാസമാണ് നാട്ടിലെത്തിയത്. ദുബായില്‍ നിന്നെത്തിയ ചാവക്കാട് സ്വദേശിയുടെ ഭാര്യയാണ് ആശുപത്രി വിട്ട മൂന്നാമത്തെയാള്‍. ഇവരുടെ ഭര്‍ത്താവ് കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. ജില്ലയില്‍ 15000 ത്തോളം പേരാണ് കൊവിഡ് നിരീക്ഷണത്തിലുളളത്. ഇതില്‍ 37 പേരാണ് ആശുപത്രിയിലുള്ളത്. ഇതു വരെ 844 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 816 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →