കോവിഡ് 19 : രൂക്ഷമായി ബാധിച്ച രാജ്യങ്ങള്‍ക്കു മരുന്ന് നല്‍കുമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: കൊറോണ ഏറ്റവും മോശമായി ബാധിച്ച അയല്‍രാജ്യങ്ങള്‍ക്കു പാരസറ്റമോളും ഹൈഡ്രോക്‌സി ക്ലോറോക്വിനുമാണ് ഇന്ത്യ വാഗ്ദാനം ചെയ്തിരിക്കുന്നത്. മലേറിയ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ആണ് പല രാജ്യങ്ങളും കൊറോണയ്‌ക്കെതിരായി ഉപയോഗിക്കുന്നത്. കോവിഡ് 19 ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങള്‍ക്ക്് മരുന്നിന്റെ ലഭ്യതയ്ക്കനുസരിച്ചായിരിക്കും നല്‍കുക എന്ന് വിദേശകാര്യമന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു. ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉള്‍പ്പെടെ 14 ഇനം മരുന്നുകളുടെ കയറ്റുമതിയില്‍ നിലനിന്നിരുന്ന നിരോധനാജ്ഞ ഭാഗീകമായി പിന്‍വലിച്ചു. ഡിജിഎഫ്ടി യാണ് ഇതു സംബന്ധിച്ച വിവരം പുറത്തു വിട്ടത്. ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്ന് തങ്ങള്‍ക്കു കൂടി നല്കണമെന്ന് കഴിഞ്ഞദിവസം അമേരിക്കന്‍ പ്രസ്ഡന്റ് റൊണാള്‍ഡ് ട്രംപ് നരേന്ദ്രമോഡിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ മുന്‍ കോണ്‍ഗ്രസ്സ് പ്രസിഡന്റ് രാഹുല്‍ഗാന്ധി രംഗത്ത് വന്നു. ‘ഇന്ത്യയുടേയും അമേരിക്കയുടേയും സൗഹൃദം നല്ലതുതന്നെ. എന്നാല്‍ സഹായം വാഗ്ദാനം ചെയ്യുന്നതിനു മുന്‍പ് ആദ്യം ഇന്ത്യയിലെ ജനങ്ങള്‍ക്ക് ജീവന്‍ രക്ഷാ മരുന്നുകള്‍ ഉറപ്പാക്കേണ്ടതുണ്ട്’. എന്ന് രാഹുല്‍ ഗാന്ധി ട്വിറ്റ് ചെയ്തു. കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്റെ വ്യാപക ഉപയോഗം സാധ്യമാവില്ല എന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

Share
അഭിപ്രായം എഴുതാം