ന്യൂഡല്‍ഹി: കോവിഡ് 19 ബാധിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വിറ്റ് ചെയ്തു. കൊറോണയുടെ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് ബോറിക് ജോണിസനെ ഐ.സി.യു വിലേക്ക് മാറ്റിയത്. ഇദ്ദേഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് നരേന്ദമോഡി ട്വിറ്റ് ചെയ്തത്. വിദേശ സെക്രട്ടറി ഡൊമനിക് റാബാണ് താല്‍കാലിക പ്രധാനമന്ത്രി സ്ഥാനം കൈകാര്യം ചെയ്യുന്നത്.