രാജ്യത്ത്‌ 211 ജില്ലകളിലും കോവിഡ് 19 എത്തിക്കഴിഞ്ഞു

ന്യൂഡൽഹി ഏപ്രിൽ 4: ഇന്ത്യയിലെ 720 ജില്ലകളില്‍ 211 ജില്ലകളിലും കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ചില വലിയ സംസ്ഥാനങ്ങളുടെ 60% ജില്ലകളിലും കൊറോണ വൈറസ് പടര്‍ന്നിട്ടുണ്ട്.

ഇന്ത്യയിൽ തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ ജില്ലകളിൽ കോവിഡ് സ്ഥിരീകരിച്ചത്. 37 ജില്ലകളിൽ 23 ജില്ലകളിലും കോവിഡ് റിപ്പോർട്ട്‌ ചെയ്തു. മഹാരാഷ്ട്രയിൽ 36 ജില്ലകളിൽ 19ലും, കർണാടകയിൽ 30 ജില്ലകളിൽ 14ലും കൊറോണ വൈറസ് സ്ഥിരീകരിച്ചു. കേരളത്തിൽ 14 ജില്ലകളിലും, ഡൽഹിയിൽ 11 ജില്ലകളിലും കോവിഡ് റിപ്പോർട്ട്‌ ചെയ്തു.

കോവിഡിന്റെ വ്യാപനം ടെസ്റ്റിംഗ് കിറ്റുകളുടെയും ആരോഗ്യ സംവിധാനങ്ങളുടെയും അപര്യാപ്തതയിലേക്ക് നയിക്കാൻ ഇടയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഏപ്രിൽ അവസാനത്തോടെ രോഗികളെ ചികിത്സിക്കാൻ 5,000 വെന്റിലേറ്ററുകളും 16,000 ശ്വസനോപകരണങ്ങളും വേണ്ടി വരുമെന്നാണ് കണക്കാക്കുന്നതെന്ന് ജവാഹർലാൽ നെഹ്‌റു സെന്റർ ഓഫ് അഡ്വാൻസ് സയന്റിഫിക് റിസേർച്ചിലെ പ്രൊഫസർ സന്തോഷ്‌ അൻസുമാലിയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ അലോക് കുമാറും വിലയിരുത്തുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →