കോവിഡ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടയിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് ഒരു കോടി നൽകുമെന്ന് കെജ്‌രിവാൾ

അരവിന്ദ് കെജ്രിവാള്‍

ന്യൂഡൽഹി ഏപ്രിൽ 1: കോവിഡ് 19 ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടയിൽ ജീവൻ നഷ്ടപെടുന്നവരുടെ കുടുംബാംഗങ്ങൾക്ക് ഒരു കോടി രൂപ നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. സ്വകാര്യ -സർക്കാർ സ്ഥാപനങ്ങളിലെ ശുചീകരണ തൊഴിലാളികൾ, ഡോക്ടർമാർ, നഴ്സുമാർ എന്നിവർക്ക് അവരുടെ സേവനത്തിനുള്ള ബഹുമാന സൂചകമായാണ് ഇത് നൽകുന്നതെന്ന് കെജ്‌രിവാൾ പറഞ്ഞു.

Share
അഭിപ്രായം എഴുതാം