തിരുവനന്തപുരം മാർച്ച് 31: മദ്യത്തിന് കുറിപ്പടി നല്‍കില്ലെന്ന് കേരള സര്‍ക്കാര്‍ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍(കെ.ജി.എം.ഒ.എ). കുറിപ്പടി നല്‍കാത്തതിന് നടപടിയെടുത്താല്‍ ജോലിയില്‍ നിന്നും വിട്ടുനില്‍കുമെന്നും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന വ്യക്തമാക്കി.
കേരളത്തിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കൊറോണ രോഗ പ്രതിരോധത്തില്‍ ശ്രദ്ധിക്കുകയാണെന്നും അതിനിടെ മദ്യത്തിന് കുറിപ്പടി നല്‍കേണ്ട ഡോക്ടര്‍മാരുടെ അവസ്ഥ ദൗര്‍ഭാഗ്യകരമാണെന്നും കെ.ജി.എം.ഒഎ സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ ജോസഫ് ചാക്കോ പറഞ്ഞു.

