തിരുവനന്തപുരം മാർച്ച് 28: കേരളത്തിലേക്കുള്ള അതിർത്തി തുറക്കില്ലെന്ന് ആവർത്തിച്ച് കർണാടകം. കണ്ണൂർ മാക്കൂട്ടത്ത് അടക്കം മൺകൂനയിട്ട് അടച്ച കേരള അതിർത്തികൾ തുറന്ന് കൊടുക്കാൻ കർണാടക സർക്കാർ തയ്യാറാകാത്തതിൽ കടുത്ത അമർശവുമായി കേരളം രംഗത്തെത്തി.
രണ്ടു ദിവസമായി തുടരുന്ന പ്രശ്നത്തിൽ പരിഹാരം കാണാൻ ശ്രമിക്കുകയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ പ്രതികരിച്ചു. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു.

