ന്യൂഡൽഹി മാർച്ച് 28: രാജ്യത്ത് മൂന്ന് ആഴ്ച നീണ്ടുനിൽക്കുന്ന ലോക്ക് ഡൗൺ കണക്കിലെടുത്ത് മരുന്നുകൾ ഒരുമിച്ചു വാങ്ങാനുള്ള വ്യവസഥകളിൽ ഇളവ് അനുവദിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. പ്രായമായവർ, മാറാരോഗികൾ എന്നിവർക്കുള്ള മരുന്ന് വാങ്ങുന്നതിന് ആണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇളവ് നൽകിയിരിക്കുന്നത്.
മൂന്ന് മാസം വരെയുള്ള മരുന്ന് ഇനി ഇവർക്ക് ഒറ്റതവണയായി വാങ്ങാം. മരുന്ന് വാങ്ങാൻ രോഗി നേരിട്ട് എത്തണം എന്നും നിർബന്ധമില്ല. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ രോഗികൾക്ക് ബുദ്ധിമുട്ട് ഒഴിവാക്കാനും ആളുകൾ മരുന്നുകൾ വാങ്ങുന്നതിനുമായി തുടർച്ചയായി പുറത്തിറങ്ങാതിരിക്കാനുമാണ് സർക്കാർ ഈ പരിഷ്‌കാരം കൊണ്ടുവന്നത്.