കോവിഡ് ഭേദമായവർക്ക് വീണ്ടും രോഗം ചൈനയിൽ സ്ഥിരീകരിച്ചു

ന്യൂഡൽഹി മാർച്ച്‌ 27: ചൈനയിൽ കൊറോണ രോഗം ഭേദമായവരിൽ മൂന്ന് മുതൽ പത്ത്‌ ശതമാനം പേരിൽ വീണ്ടും കൊറോണ സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. കൊറോണ ആദ്യം റിപ്പോർട്ട്‌ ചെയ്ത ചൈനയിലെ വുഹാനിൽ നിന്നാണ് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ.

കൊറോണ രോഗം ആദ്യം തിരിച്ചറിഞ്ഞ ടോങ്ജി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത 145 രോഗികളിൽ 5 പേർക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചു.

ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത 80 മുതൽ 90 ശതമാനം പേരിൽ ഒരുമാസത്തിന് ശേഷം നടത്തിയ പരിശോധനയിൽ വൈറസ് കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ട്‌ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →