കേരളത്തിൽ ഇന്ന് മാത്രം 39 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം മാർച്ച്‌ 27: സംസ്ഥാനത്ത്‌ ഇന്ന് മാത്രം 39 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസർഗോഡ് ജില്ലയിൽ മാത്രം 34 കേസുണ്ട്. രണ്ടുപേർ കണ്ണൂർ ജില്ലക്കാരും. കോഴിക്കോട്, തൃശൂർ, കൊല്ലം ജില്ലകളിൽ ഓരോരുത്തർക്കും വീതം രോഗം സ്ഥിരീകരിച്ചു.

സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 164 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ച ഒരാൾക്ക് ഇന്ന് നെഗറ്റീവ് ആണ്. ഫലം. സ്ഥിതി ഗൗരവമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പുതുതായി കണ്ടെത്തിയ രോഗികൾ നിരവധി പേരുമായി സമ്പർക്കം ഉള്ളവരാണ്. അതുകൊണ്ടുതന്നെ അവരുടെ പേരുകൾ പരസ്യമായി പറയേണ്ട സ്ഥിതിയാണെന്നും പിണറായി വിജയൻ പറഞ്ഞു.

Share
അഭിപ്രായം എഴുതാം