അവശ്യസാധനങ്ങൾക്ക് ക്ഷാമം ഉണ്ടാകില്ലെന്ന് മന്ത്രി സുനിൽകുമാർ

കാക്കനാട് മാർച്ച്‌ 24: കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ പാലിക്കാൻ ജനങ്ങൾ സ്വയം സന്നദ്ധരാകണമെന്ന് മന്ത്രി സുനിൽകുമാർ പറഞ്ഞു. രോഗത്തിന്റെ സമൂഹവ്യാപനം ഉണ്ടായാൽ വൻ ഭവിക്ഷത്ത്‌ സംഭവിക്കുമെന്നും അതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടികൾ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്നുണ്ട്. ഇവയുടെ ലഭ്യതയിൽ കുറവ് സംഭവിക്കുകയില്ല. എന്നാൽ ജനങ്ങൾ ആവശ്യത്തിൽ അധികം സാധനങ്ങൾ വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.

പോലീസിന്റെയും ആരോഗ്യപ്രവർത്തകരുടെയും നിർദ്ദേശങ്ങൾ ജനങൾ പൂർണമായും അനുസരിക്കണം. എറണാകുളം ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളവരുടെ എണ്ണം 16 ആണ്. എറണാകുളം മെഡിക്കൽ കോളേജ് കോവിഡ് 19 രോഗപ്രതിരോധനത്തിനായി പൂർണ്ണമായും ഏറ്റെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →