കോഴിക്കോട് മാർച്ച് 24: മിൽമ മലബാർ യൂണിയൻ ഇന്ന് നിർത്തിവെച്ച പാൽ സംഭരണം നാളെ മുതൽ പുനരാരംഭിക്കും. വിതരണം ചെയ്ത ശേഷം ബാക്കി വരുന്ന പാൽ അയൽ സംസ്ഥാനങ്ങളിലെത്തിച്ച് പാൽപൊടിയാക്കാനാണ് മിൽമയുടെ തീരുമാനം.
പൊതുജനങ്ങൾക്ക് പാലിന്റെ ലഭ്യത അറിയാനായി ഹെല്പ് ലൈൻ നമ്പർ തുടങ്ങിയതായും മിൽമ അറിയിച്ചു. സംഭരിച്ച പാൽ വിൽക്കാനാകാത്തതാണ് മിൽമയെ പ്രതിസന്ധിയിലാക്കുന്നത്.