ഔറംഗബാദ് മാര്‍ച്ച് 18: നിര്‍ഭയ കേസിലെ പ്രതി അക്ഷയ് സിങ് ഠാക്കൂറിന്റെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് തനിക്ക് വിവാഹമോചനം വേണമെന്നാണ് ഭാര്യ പുനിതയുടെ ആവശ്യം. തന്റെ ഭര്‍ത്താവ് നിരപരാധിയാണെന്ന് തനിക്ക് അറിയാമെന്നും എന്നാല്‍ ഇയാളെ തൂക്കിലേറ്റിയശേഷം ഒരു വിധവയായി ജീവിക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പുനിത വ്യക്തമാക്കി.
ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം തേടാന്‍ തന്റെ കക്ഷിക്ക് അവകാശമുണ്ടെന്ന് പുനിതയുടെ അഭിഭാഷകന്‍ മുകേഷ് കുമാര്‍ പറഞ്ഞു. കേസ് കോടതി മാര്‍ച്ച് 19ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്.
കേസിലെ നാല് പ്രതികളായ മുകേഷ് സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ, അക്ഷയ് സിംഗ് എന്നിവരെ മാര്‍ച്ച് 20നാണ് തൂക്കിലേറ്റുന്നത്. നിലവില്‍ മൂന്ന് തവണ മാറ്റിവെച്ച വധശിക്ഷ വീണ്ടും മാറ്റിവെയ്ക്കാനാണ് ശ്രമമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു.

