ന്യൂഡൽഹി മാർച്ച് 18: ഇന്ത്യയിൽ സ്ഥിരീകരിച്ച കോവിഡ് 19 കേസുകളുടെ എണ്ണം 147 ആയി. രോഗം ബാധിച്ച 147 രോഗികളിൽ 25 പേർ വിദേശ പൗരന്മാരാണ്. മന്ത്രാലയം പറയുന്നതനുസരിച്ച് ചൊവ്വാഴ്ച വൈകുന്നേരം 138 ആയിരുന്നു, ബുധനാഴ്ച രാവിലെ 147 ആയി ഉയർന്നത്.
ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം സുഖം പ്രാപിച്ചതായി പറയപ്പെടുന്ന പതിനാല് പേരെ ഡിസ്ചാർജ് ചെയ്തു. മഹാരാഷ്ട്ര, ഡൽഹി, കർണാടക എന്നിവിടങ്ങളിലായി മൂന്ന് കൊറോണ വൈറസ് മരണങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊറോണ വൈറസ് മൂലം രാജ്യത്തെ മൂന്നാമത്തെ മരണം ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു.
2019 ഡിസംബറിൽ ചൈനയിൽ നിന്ന് ആരംഭിച്ച കൊറോണ വൈറസ് മൂലം കഴിഞ്ഞ ദിവസം ആഗോളതലത്തിൽ 14,000 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സർക്കാർ കണക്കുകൾ പ്രകാരം കേരളത്തിനും കർണാടകയ്ക്കും ശേഷം ഏറ്റവും കൂടുതൽ കേസുകൾ മഹാരാഷ്ട്രയിലാണ്.

