കോവിഡ് 19: മനുഷ്യരില്‍ വാക്സിന്‍ പരീക്ഷിച്ച് യുഎസ്

വാഷിങ്ടണ്‍ മാര്‍ച്ച് 17: കോവിഡ് 19നെതിരെ വികസിപ്പിച്ച വാക്സിന്റെ മനുഷ്യരിലെ പരീക്ഷണം യുഎസിലെ സിയാറ്റില്‍ ആരംഭിച്ചു. പരീക്ഷണങ്ങള്‍ വിജയിച്ചാലും ഒരു വര്‍ഷം മുതല്‍ 18 മാസം വരെ സമയമെടുത്തേ ഈ വാക്സിന്‍ വിപണയില്‍ ലഭ്യമാകൂ. കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തി മനുഷ്യരില്‍ മറ്റു പാര്‍ശ്വഫലങ്ങളില്ലെന്ന് ഉറപ്പുവരുത്തിയേ ആഗോള അടിസ്ഥാനത്തില്‍ ഉപയോഗിക്കാനാകൂ. മസാച്ചുസെറ്റ്സിലെ യുഎസ് നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് കേംബ്രിജിലെ ബയോടെക്നോളജി കമ്പനിയായ മോഡേര്‍നയുമായി ചേര്‍ന്നാണ് വാക്സിന്‍ വികസിപ്പിച്ചെടുത്തത്.

എംആര്‍എന്‍എ -1273 എന്ന് പേരിട്ടിരിക്കുന്ന വാക്സിനാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. 18-55 വയസ്സ് വരെയുള്ള 45 പേരിലാണ് വാക്സിന്‍ ആദ്യം പരീക്ഷിക്കുക. ഇതിന് 6 ആഴ്ച സമയമെടുക്കും. ലോകമെങ്ങും കോറോണ വൈറസിനെതിരെ ഫലപ്രദമായ വാക്സിന്‍ കണ്ടെത്താന്‍ ശ്രമം നടക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →