കൊല്ലത്ത് വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് കോവിഡ് 19 രോഗബാധയെന്ന് സംശയം

തിരുവനന്തപുരം മാര്‍ച്ച് 16: കൊല്ലത്ത് വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് കോവിഡ് 19 രോഗബാധ ഉണ്ടെന്ന് സംശയം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നിരീക്ഷണ വാര്‍ഡിലേക്ക് ഇയാളെ മാറ്റി. രോഗബാധ ഉള്ളതായി സംശയിക്കുന്നതിന്റെ ഭാഗമായി വീട്ടില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന ആളാണ് അപകടത്തില്‍പ്പെട്ടത്. ഇയാളുടെ സ്രവം പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

സൗദിയില്‍ നിന്ന് പത്ത് ദിവസം മുന്‍പ് എത്തിയ ഇയാള്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം മറികടന്നാണ് പുറത്തിറങ്ങിയത്. നിരീക്ഷണത്തിലായിരുന്ന ആളാണ് എന്നതറിയാതെ കൊല്ലം ജില്ലാ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ നല്‍കി. രോഗിയെ പരിശോധിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാരടക്കം 20 ലേറെപ്പേര്‍ വീടുകളില്‍ നിരീക്ഷണത്തിലായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →