ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് തൃശൂരില്‍ സിഐടിയുവിന്റെ പരിപാടി

തൃശൂര്‍ മാര്‍ച്ച് 12: കോവിഡ് 19 ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് തൃശൂരില്‍ സിഐടിയുവിന്റെ പരിപാടി. സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മാര്‍ച്ച് 31 വരെ പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ചാണ് സിഐടിയു നേതൃത്വത്തില്‍ യോഗം നടത്തിയത്.

തൃശൂര്‍ സാഹിത്യ അക്കാദമിയിലായിരുന്നു യോഗം നടന്നത്. 150 പേര്‍ പരിപാടിയില്‍ പങ്കെടുത്തെന്നാണ് വിവരം. തുടര്‍ന്ന് യോഗം നിര്‍ത്തിവെയ്ക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു. അതേസമയം ആരോഗ്യ മുന്‍കരുതല്‍ സ്വീകരിച്ചാണ് പരിപാടി നടത്തുന്നതെന്ന വാദമാണ് സിഐടിയു ഉയര്‍ത്തുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →