തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

തിരുവനന്തപുരം മാര്‍ച്ച് 4: തലസ്ഥാനത്ത് കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു. അറസ്റ്റ് ചെയ്ത ജീവനക്കാരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് സമരം പിന്‍വലിക്കാന്‍ യൂണിയന്‍ നേതാക്കള്‍ തീരുമാനിച്ചത്. നഗര, ദീര്‍ഘദൂര സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചതോടെ നാല് മണിക്കൂറിലേറെ നേരമാണ് നഗരം നിശ്ചലമായത്.

സര്‍വ്വീസുകള്‍ പുനരാരംഭിക്കുമെന്ന് ജീവനക്കാര്‍ അറിയിച്ചെങ്കിലും സമരത്തിനെതിരെ തെരുവിലിറങ്ങിയ നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയാണ്. രോഗികളടക്കം നിരവധി പേരാണ് അപ്രതീക്ഷിതമായ പണിമുടക്കില്‍ കുടുങ്ങിയത്. കെഎസ്ആര്‍ടിസി ബസുകള്‍ ആദ്യം സര്‍വ്വീസ് നടത്തിയിട്ട് മറ്റ് വാഹനങ്ങള്‍ പോയാല്‍ മതിയെന്ന നിലപാടിലാണ് യാത്രക്കാര്‍. പ്രതിഷേധക്കാരെ അനുനയിപ്പിച്ച് ഗതാഗത കുരുക്ക് നീക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →