പെരുമ്പാവൂരില്‍ ബസും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

പെരുമ്പാവൂര്‍ മാര്‍ച്ച് 4: പെരുമ്പാവൂരില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു. ബസ് യാത്രക്കാരായ 20 പേര്‍ക്ക് പരിക്കേറ്റു. തമിഴ്നാട് ഈറോഡ് സത്യമംഗലം കോമരപാളയം സിഎച്ച് റോഡ് സ്വദേശി വിജയകുമാര്‍ (50) ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ടുമണിക്കായിരുന്നു അപകടം. പെരുമ്പാവൂര്‍ എംസി റോഡില്‍ ഒക്കല്‍ വില്ലേജ് ഓഫീസിന്റെ മുന്‍വശത്താണ് അപകടമുണ്ടായത്.

Share
അഭിപ്രായം എഴുതാം