ന്യൂഡല്‍ഹി മാര്‍ച്ച് 2: നിര്‍ഭയാ കേസില്‍ പ്രതികളിലൊരാളായ പവന്‍ ഗുപ്തയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. പവന്‍ ഗുപ്ത സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജിയാണ് ജസ്റ്റിസ് എംവി രമണയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബഞ്ച് തള്ളിയത്. ഈ കേസിലെ മറ്റ് മൂന്നുപ്രതികളുടെയും തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു.
തന്‍റെ ഹര്‍ജിയില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നാണ് പവന്‍ ഗുപ്ത ആവശ്യപ്പെട്ടിരുന്നത്. ഈ ആവശ്യം ജസ്റ്റിസ് എംവി രമണയുടെ ബഞ്ച് അംഗീകരിച്ചില്ല. അടുത്ത ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കാനുള്ള അവസരം മാത്രമാണ് പവന്‍ ഗുപ്തയ്ക്ക് മുന്നിലുള്ളത്. പക്ഷേ, മരണവാറണ്ട് പ്രകാരം നാല് പ്രതികളെയും തൂക്കിലേറ്റേണ്ടത് (മാര്‍ച്ച് 3) ചൊവ്വാഴ്ചയാണ്.