ജില്ലയ്ക്ക് അഭിമാനമായി കായകല്‍പ്പ പുരസ്‌കാരങ്ങള്‍

കാസർഗോഡ് മാർച്ച് 2: 2019- 20 വര്‍ഷത്തെ  കായകല്‍പ്പ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍    ജില്ലക്ക്  അഭിമാനത്തിന്റെ  നിമിഷങ്ങള്‍. സംസ്ഥാനതലത്തില്‍  സി .എച് . സി  വിഭാഗത്തില്‍  പെരിയ  സി . എച് . സി  89.2 ശതമാനം നേടി മൂന്നാം  സ്ഥാനവും  ജില്ലാതലത്തില്‍ കരിന്തളം  എഫ്.എച്.സി  97 ശതമാനം  നേടി ഒന്നാം  സ്ഥാനവും  കരസ്ഥമാക്കി.  പെരിയ സി.എച്.സി ക്ക്  ഒരു ലക്ഷം  രുപയും  കരിന്തളം എഫ്.എച്  .സി  കരിന്തളത്തിന്  രണ്ട്  ലക്ഷം  രൂപയും  പുരസ്‌കാരമായി ലഭിക്കും. സര്‍ക്കാര്‍  ആശുപത്രികളുടെ  ശുചിത്വ പരിപാലനം, അണുബാധ  നിയന്ത്രണം  എന്നിവ  വിദഗ്ത  സംഘങ്ങള്‍  പരിശോധന  നടത്തിയാണ് അവാര്‍ഡുകള്‍ക്ക്  തിരഞ്ഞെടുക്കുന്നത്. 

പ്രാഥമിക  ആരോഗ്യ കേന്ദ്രങ്ങള്‍ക്ക്  വേണ്ടി  മത്സരിച്ചവയില്‍    മുള്ളേരിയ എഫ്.എച് .സിക്ക്  രണ്ടാം  സ്ഥാനവും  ഉദുമ  എഫ്.എച്.സി ക്ക് മൂന്നാം  സ്ഥാനവും  ലഭിച്ചു. ജില്ലാതലത്തില്‍  നേതൃത്വം  കൊടുക്കുന്ന  ആരോഗ്യവകുപ്പിലെയും  ആരോഗ്യകേരളത്തിലെയും  ഉദ്യോഗസ്ഥര്‍, പഞ്ചായത്ത്  പ്രതിനിധികള്‍, മെഡിക്കല്‍  ഓഫീസര്‍മാര്‍, ഡോക്ടര്‍മാര്‍,  ജീവനക്കാര്‍ എന്നിവരുടെ കൂട്ടായ പരിശ്രമത്തിന്റെ  ഫലമായിട്ടാണ് ജില്ലയ്ക്ക് ഈ   അവാര്‍ഡുകള്‍ ലഭിച്ചത്.

Share
അഭിപ്രായം എഴുതാം