കുമളിയില്‍ ബസിന് തീപിടിച്ചു: ഒരാള്‍ മരിച്ചു

ഇടുക്കി മാര്‍ച്ച് 2: കുമളി പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. ബസിന് ഉള്ളില്‍ കിടന്നുറങ്ങുകയായിരുന്ന ക്ലീനര്‍ മരിച്ചു. വണ്ടിപ്പെരിയാര്‍ സ്വദേശി രാജനാണ് മരിച്ചത്. കുമളി പശുപ്പാറ റൂട്ടിലോടുന്ന കൊണ്ടോടി ബസിന് വെളുപ്പിന് 2 മണിയോടെ തീ പിടിക്കുകയായിരുന്നു. പോലീസും നാട്ടുകാരും അഗ്നിശമന സേനയും ചേര്‍ന്ന് തീ പൂര്‍ണ്ണമായും അണച്ചെങ്കിലും ക്ലീനറെ രക്ഷിക്കാനായില്ല.

Share
അഭിപ്രായം എഴുതാം