കോട്ടയം ഫെബ്രുവരി 27: തീപിടുത്തമുണ്ടായ വടവാതൂര്‍ മാലിന്യ സംസ്‌കരണ കേന്ദ്രം ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു സന്ദര്‍ശിച്ചു. തീയണയ്ക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
മാലിന്യ കൂമ്പാരത്തിന്റെ അടിത്തട്ടില്‍ തീയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഹിറ്റാച്ചി ഉപയോഗിച്ച് മാലിന്യങ്ങള്‍ ഇളക്കിയശേഷം ഫയര്‍ എന്‍ജിനുകള്‍കൊണ്ട് അണയ്ക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാക്കുന്നതിന് ബന്ധപ്പെട്ട എല്ലാവരുടെയും യോഗം ഉടന്‍ വിളിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിസി ബോബി, വൈസ് പ്രസിഡന്റ് ബൈജു ചെറുകോട്ടയില്‍, വാര്‍ഡ് അംഗം അന്‍സു സണ്ണി, മുനിസിപ്പല്‍ സെക്രട്ടറി ഇ.ടി. സുരേഷ്‌കുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വിദ്യാധരന്‍, ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.
