മോഡൽ റസിഡൻഷ്യൽ സ്‌കൂൾ ഹോസ്റ്റലുകളിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് കരാർ നിയമനം

തിരുവനന്തപുരം ഫെബ്രുവരി 26: പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പെൺകുട്ടികൾ പഠിക്കുന്ന 13 മോഡൽ റസിഡൻഷ്യൽ സ്‌കൂൾ ഹോസ്റ്റലുകളിൽ വിദ്യാർത്ഥിനികളുടെ ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾക്കായി  2020-21 അദ്ധ്യയന വർഷത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവതികളിൽ നിന്നും ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. നിയമനം ലഭിക്കുന്നവർ നിർബന്ധമായും നിയമനം ലഭിക്കുന്ന സ്‌കൂളുകളിൽ ഭൗതിക സാഹചര്യങ്ങളുടെ ലഭ്യതക്കനുസൃതമായി താമസിച്ച് ജോലി ചെയ്യണം.

യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം, കേരള നഴ്‌സ് ആന്റ് മിഡ്‌വൈവ്‌സ് കൗൺസിലിന്റെ ഓക്‌സിലറി നഴ്‌സ് മിഡ്‌വൈഫറി സർട്ടിഫിക്കറ്റ്/ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ അംഗീകരിച്ച സ്ഥാപനങ്ങളുടെ ഓക്‌സിലറി നഴ്‌സ് മിഡ്‌വൈഫറി സർട്ടിഫിക്കറ്റ്/കേരള നഴ്‌സ് മിഡ്‌വൈഫ്‌സ് കൗൺസിലിന്റെ ഹെൽത്ത് വർക്കേഴ്‌സ് ട്രെയിനിംഗ് സർട്ടിഫിക്കറ്റ് ആണ് യോഗ്യത. കേരള നഴ്‌സ് ആന്റ് മിഡ്‌വൈവ്‌സ് കൗൺസിലിൽ രജിസ്‌ട്രേഷൻ/ജനറൽ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി/ബി.എസ്.സി നഴ്‌സിംഗ് യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം. ഭിന്നശേഷിക്കാർ അപേക്ഷിക്കേണ്ടതില്ല. സർക്കാർ/സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി 01-01-2020 ൽ 18നും 44നും മധ്യേ. പ്രതിമാസം 13,000 രൂപ ഹോണറേറിയം. ആകെ 13 ഒഴിവുകളുണ്ട്. താൽപ്പര്യമുള്ളവർ വെള്ളക്കടലാസിൽ എഴുതിയ അപേക്ഷ, (നിയമനം ആഗ്രഹിക്കുന്ന ജില്ല സഹിതം) യോഗ്യത സർട്ടിഫിക്കറ്റുകളുടെ (പകർപ്പുകൾ സഹിതം) ഒറിജിനൽ, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ, പ്രവൃത്തി പരിചയം കാണിക്കുന്ന സർട്ടിഫിക്കറ്റ്, അഡ്രസ് പ്രൂഫ്, ഫോട്ടോ ഐഡന്റിറ്റി കാർഡ് എന്നിവ സഹിതം അതത് കേന്ദ്രങ്ങളിൽ ഇന്റർവ്യൂവിനായി ഹാജരാകണം.

റസിഡൻഷ്യൽ സ്വഭാവമുള്ളതിനാൽ ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ താമസിക്കേണ്ടതാണ്. ഇന്റർവ്യൂ തീയതി സമയം പിന്നീട് അറിയിക്കും. മേഖല, അപേക്ഷ നൽകേണ്ട ഓഫീസ്, ഫോൺ ക്രമത്തിൽ. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്ക് പട്ടികവർഗ വികസന ഓഫീസ്, കോഴിക്കോട് ഇന്റർവ്യൂ നടക്കും. 0495-2376364. തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ ഉദ്യോഗാർത്ഥികൾ, പട്ടികവർഗ വികസന ഓഫീസ്, മൂവാറ്റുപുഴ, എറണാകുളം ജില്ല, 0485-2814957, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലെ ഉദ്യോഗാർത്ഥികൾ ഐ.ടി.ഡി.പി, നെടുമങ്ങാട്, തിരുവനന്തപുരം, ഫോൺ 0472-2812557, വയനാട്, ഐ.ടി.ഡി.പി, വയനാട്, 0493-6202232. നിയമനം ലഭിക്കുന്നവർ 200 രൂപ മുദ്രപത്രത്തിൽ സേവന വ്യവസ്ഥകൾ സംബന്ധിച്ച കരാറിൽ ഒപ്പിടണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →