ഡല്‍ഹിയില്‍ സംഘര്‍ഷം തുടരുന്നു: അമിത് ഷായോട് രാജിവെക്കണമെന്ന് സോണിയാഗാന്ധി

ന്യൂഡല്‍ഹി ഫെബ്രുവരി 26: ഡല്‍ഹിയിലെ സംഘര്‍ഷത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്രമന്ത്രി അമിത് ഷാ ആഭ്യന്തര മന്ത്രിസ്ഥാനം രാജിവെക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. ഡല്‍ഹി കലാപം ആസൂത്രിതമായിരുന്നുവെന്ന് സോണിയ ഗാന്ധി. കലാപത്തിന് ഇടയാക്കിയത് ബിജെപി നേതാക്കളുടെ വിദ്വേഷപ്രസംഗമാണെന്നും സോണിയ കുറ്റുപ്പെടുത്തി.

ഡല്‍ഹിയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി നടന്ന പ്രതിഷേധങ്ങളില്‍ ഇരുപതോളം പേര്‍ മരിച്ചു. സംസ്ഥാനത്തെ സാഹചര്യം അതീവ ഗുരുതരമാണ്. പരിക്കേറ്റ നൂറിലേറെ പേര്‍ ചികിത്സയിലാണ്. ഇതില്‍ പലര്‍ക്കും വെടിയേറ്റിട്ടുണ്ട്. സംഘര്‍ഷം തടയാന്‍ രാഷ്ട്രപതി ഇടപെടണം. രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം