ദ്വിദിന സെന്‍സസ് പരിശീലനം

കാക്കനാട് ഫെബ്രുവരി 26: ഭാരത സെന്‍സസ് 2021ന്റെ ഒന്നാം ഘട്ടത്തിനായി എറണാകുളം ജില്ലയിലെ ജില്ലാ സെന്‍സസ് ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍മാർ, മുന്‍സിപ്പല്‍ സെക്രട്ടറിമാര്‍ മറ്റ് ചാർജ്ജ് ഓഫീസർമാർ എന്നിവർക്ക് രണ്ട് ദിവസത്തെ പരിശീലനം നല്‍കുന്നു. ഈ മാസം 28, 29 തീയതികളിലായി കാക്കനാട് കളക്ടറേറ്റ് സ്പാര്‍ക്ക് ഹാളിലാണ് പരിശീലനം.

സെന്‍സസ് പ്രക്രിയ, ചോദ്യങ്ങള്‍, വിവിധ സെന്‍സസ് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വങ്ങള്‍, 1984ലെ സെന്‍സസ് മാനേജ്‌മെന്റ് ആന്റ് മോണിറ്ററിംഗ് പോര്‍ട്ടല്‍ തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം. ഓരോ കണക്കെടുപ്പിന്റെയും ഗുണനിലവാരം ഉറപ്പാക്കുന്നതിന് പരിശീലനപരിപാടികള്‍ക്ക് പ്രധാന പങ്കുണ്ട്. അതിനാല്‍, സെന്‍സസിനായി നിയോഗിക്കപ്പെടുന്ന എല്ലാ ഉദ്യോഗസ്ഥരും തങ്ങളുടെ പരിശീലന പരിപാടികളില്‍ കൃത്യമായി പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Share
അഭിപ്രായം എഴുതാം