ശ്രീരാമക്ഷേത്ര നിര്‍മ്മാണം: ട്രസ്റ്റിന്റെ ആദ്യ യോഗം ബുധനാഴ്ച ചേര്‍ന്നു

ന്യൂഡല്‍ഹി ഫെബ്രുവരി 20: അയോദ്ധ്യയില്‍ ശ്രീരാമക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ യോഗം ബുധനാഴ്ച ചേര്‍ന്നു. മഹന്ത് നൃത്യഗോപാല്‍ ദാദിനെ ട്രസ്റ്റ് പ്രസിഡന്റാക്കിയും ചമ്പത് റായിയെ ജനറല്‍ സെക്രട്ടറിയാക്കിയ യോഗത്തിലാണ് ക്ഷേത്ര നിര്‍മ്മാണത്തെ സംബന്ധിച്ച ചര്‍ച്ചയുണ്ടായത്. ക്ഷേത്ര നിര്‍മ്മാണ കമ്മിറ്റിയുടെ തലവനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയെയുമാണ് തെരഞ്ഞെടുത്തത്. സ്വാമി ഗോവിന്ദ് ഗിരി ദേവാണ് ട്രഷറര്‍.

ട്രസ്റ്റ് വീണ്ടും 15 ദിവസത്തിന്ശേഷം യോഗം ചേരും. ക്ഷേത്ര നിര്‍മ്മാണം എന്ന് തുടങ്ങുമെന്ന് അന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളായി ആഭ്യന്തര മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി ഗ്യാനേഷ് കുമാര്‍, യുപി സര്‍ക്കാര്‍ പ്രതിനിധിയായി അവിനാഷ് അശ്വതി, അയോദ്ധ്യ ജില്ലാ മജിസ്ട്രേറ്റ് അനുജ് കുമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →