റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക: സുപ്രീംകോടതിയെ സമീപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

February 20, 2020 - 12:35 pm

ന്യൂഡല്‍ഹി ഫെബ്രുവരി 20: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. 2015ലെ വോട്ടര്‍പട്ടിക ഉപയോഗിക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വതന്ത്ര ഭരണഘടനാ സ്ഥാപനമാണെന്നും വോട്ടര്‍ പട്ടിക അടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ ഇടപെടല്‍ അംഗീകരിക്കാനാവില്ലെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ഹൈക്കോടതി വിധി തദ്ദേശ തെരഞ്ഞെടുപ്പ് വൈകാന്‍ കാരണമാകുമെന്ന് ഹര്‍ജിയില്‍ കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. 2015ലെ വോട്ടര്‍പട്ടിക ഉപയോഗിക്കരുതെന്ന ഹൈക്കോടതി വിധി റദ്ദാക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം. കേസില്‍ മുസ്ലീം ലീഗ് നേരത്തെ തടസ്സഹര്‍ജി നല്‍കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *