കൂടത്തായി കൊലപാതക പരമ്പര: ജോളിക്ക് വേണ്ടി ഹാജരായി അഡ്വ ആളൂര്‍

കോഴിക്കോട് ഫെബ്രുവരി 15: കൂടത്തായി കൊലപാതക പരമ്പര കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷയില്‍ വാദം തുടങ്ങി. മുഖ്യപ്രതി ജോളിക്ക് വേണ്ടി ഹാജരായി അഡ്വ ബി ആര്‍ ആളൂര്‍. റോയ് കൊലപാതകക്കേസിലെ എഫ്ഐആര്‍ വെറും ഡിറ്റക്റ്റീവ് കഥ മാത്രമാണെന്ന് ആളൂര്‍ വാദിച്ചു. അഭിഭാഷകനെ ഭീഷണിപ്പെടുത്തിയും നിര്‍ബന്ധിച്ചുമാണ് കേസില്‍ സാക്ഷിയാക്കിയതെന്നും പൊന്നാമറ്റം വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് സയനെഡ് അല്ലെന്നും ആളൂര്‍ കോടതിയില്‍ വാദിച്ചു.

ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിക്ക് കടലക്കറിയിലും വെള്ളത്തിലും സോഡിയം സയനെഡ് കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം. പ്രധാന സാക്ഷികളായ റോയ് തോമസിന്റെ മക്കളുടെ മൊഴിയാണ് നിര്‍ണ്ണായകമായത്. 8000 പേജുള്ള കുറ്റപത്രമാണ് കേസില്‍ പോലീസ് സമര്‍പ്പിച്ചിരിക്കുന്നത്. 246 സാക്ഷികളാണുള്ളത്. കൊലപാതകം, ഗൂഢാലോചന, വ്യാജരേഖചമയ്ക്കല്‍, വഞ്ചന, തെളിവ് നശിപ്പിക്കല്‍, വിഷം കൈവശം സൂക്ഷിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ജോളി ചെയ്തതായി കണക്കാക്കിയിട്ടുള്ളത്.

Share
അഭിപ്രായം എഴുതാം