ബന്ദിപോറയിൽ തീവ്രവാദി ആക്രമണം

ശ്രീനഗർ ഫെബ്രുവരി 15: വടക്കൻ കശ്മീർ ജില്ലയിലെ ബന്ദിപോറയിൽ വനിതാ പഞ്ചായത്ത് അംഗത്തിന്റെ വസതിയിലേക്ക് തീവ്രവാദികൾ കൈബോംബ്‌ പ്രയോഗിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഷാദിപോര ബന്ദിപോറയിൽ റോബീന അക്തറിന്റെ വസതിയിലേക്കാണ് തീവ്രവാദികൾ കൈബോംബ്‌ എറിഞ്ഞത്.  പിന്നീട് വിദഗ്ധർ അപകടമുണ്ടാക്കാതെ അത് നിർവീര്യമാക്കി.

പിന്നീട് സുരക്ഷാ സേന പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും തീവ്രവാദികൾ രക്ഷപ്പെട്ടു. മാർച്ചിൽ ജമ്മു കശ്മീരിലെ പഞ്ചായത്ത് സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് ആക്രമണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →