ന്യൂഡല്‍ഹി ഫെബ്രുവരി 14: ഡല്‍ഹിയില്‍ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് ഡല്‍ഹി നിയുക്തമുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഫെബ്രുവരി 16ന് രാംലീല മൈതാനില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്കാണ് കെജ്‌രിവാള്‍ മോദിയെ ഔദ്യോഗികമായി ക്ഷണിച്ചത്.
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 70ല്‍ 62 സീറ്റും നേടിയാണ് എഎപി രാജ്യതലസ്ഥാനത്ത് ഇത്തവണയും ഭരണമുറപ്പിച്ചത്. ഇത് മൂന്നാം തവണയാണ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ അധികാരത്തിലേറുന്നത്.
മറ്റൊരു സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളോ മുഖ്യമന്ത്രിമാരോ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ എഎപി നേതാവ് ഗോപാല്‍ റായ് വ്യക്തമാക്കിയിരുന്നു. അതിഷി മര്‍ഘേന, രാഘവ് ചന്ദ ഉള്‍പ്പടെ യുവമുഖങ്ങളും ഇത്തവണ കെജ്രിവാള്‍ മന്ത്രിസഭയിലെത്തും.