ഡല്‍ഹിയില്‍ കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ ലൈംഗികാതിക്രമം: 10 പേരെ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി ഫെബ്രുവരി 13: ഡല്‍ഹിയിലെ ഗാര്‍ഗി കോളേജില്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍ പത്ത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി പോലീസ് ബുധനാഴ്ചയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 6നാണ് കോളേജ് വാര്‍ഷികാഘോഷ പരിപാടികള്‍ക്കിടയില്‍ പുറത്തുനിന്നെത്തിയവര്‍ വിദ്യാര്‍ത്ഥിനികളെ ഉപദ്രവിച്ചത്.

അതിക്രമം നടത്തിയത് 30 പേരടങ്ങുന്ന സംഘമാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. നിരവധി പേരെ ചോദ്യംചെയ്തു. സംഭവത്തില്‍ കോളേജ് അധികൃതരെയും പോലീസ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് പത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →